മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച സംഭവം: 7 കുട്ടികളെ പൊലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റി



മലപ്പുറം: മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച സംഭവത്തിൽ 7 കുട്ടികളെ പൊലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റി. സിഡബ്ല്യുസി ഉത്തരവ് പ്രകാരമാണ് നടപടി. വളവന്നൂർ യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ്‌ ഹർഷിദിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർഥി കോട്ടക്കലിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കു വെച്ചതിലെ തർക്കമാണ് മർദ്ദനത്തിനു കാരണം. വ്യാഴാഴ്ച്ചയാണ് ഹർഷദിനു മർദ്ദനമേറ്റത്. മർദ്ദിച്ചതും ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളാണെന്ന് പൊലീസ് പറയുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال