തിരുവനന്തപുരം: മുംബൈയിൽ നടന്ന 32-ാമത് ആഗോള സൗന്ദര്യ മത്സരത്തിൽ കിരീടം നേടി നേടി മലയാളി. മലപ്പുറത്തുകാരിയായ സുകന്യ സുധാകരൻ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. മുംബൈയിലെ ദി ലലിത് ഹോട്ടലിൽ നടന്ന 32-ാമത് മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിലാണ് സുകന്യ കിരീടം നേടിയത്. ന്യൂയോർക്കിലെ ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റി (ഐഎഫ്സി) ആണ് മിസ് ഇന്ത്യ വേൾഡ്‌വൈഡ് സംഘടിപ്പിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ത്യൻ വംശജരായ 38 മത്സരാർത്ഥികളാണ് ഇതിൽ പങ്കെടുത്തത്.
എംബിഎ ബിരുദധാരിയായ സുകന്യ സുധാകരൻ, മോഡലും നർത്തകിയും തിയേറ്റർ ആർട്ടിസ്റ്റുമാണ്. പ്രമുഖ ഫാഷൻ ഡിസൈനർമാരോടൊപ്പം നിരവധി തവണ പ്രവർത്തിച്ചിട്ടുഉള സുകന്യ മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള 50 സ്ത്രീകളുടെ പട്ടികയിലും ഇടം പിടിച്ചിട്ടുള്ള വ്യക്തിയുമാണ്. ആദ്യ മിസ് ഇന്ത്യ വേൾഡ്‌വൈഡിന് ശേഷം ഈ ബഹുമതി നേടുന്ന ആദ്യ മലയാളികൂടിയാണ് സുകന്യ. അബുദാബിയിൽ വളർന്ന സുകന്യ ഇപ്പോൾ താമസിക്കുന്നത് കോഴിക്കോട് ആണ്. അലിയൻസ് (ടെക്‌നോപാർക്ക്) ൽ എച്ച് ആർ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു.
പഠിച്ചിരുന്ന കാലഘട്ടം മുതൽ മോഡലിങ്ങിൽ അഭിരുചി ഉണ്ടായിരുന്നുവെന്നും ജോലി ലഭിച്ചപ്പോഴും അത് തുടരുകയാണെന്നും സുകന്യ പറഞ്ഞു. 2025ലെ മിസ് ഇന്ത്യ യുഎഇയും 2014ലെ മിസ് കേരള മിസ് ഫോട്ടോജനിക്കും ആണ്. തന്‍റെ എല്ലാ ആഗ്രഹങ്ങൾക്കും പിന്തുണയായി അച്ഛൻ സുധാകരനും അമ്മ അനിതയും സഹോദരി മാനസയും സഹോദരി ഭർത്താവ് അഡ്വക്കേറ്റ് ഗോവിന്ദും ഒപ്പമുണ്ടെന്നും സുകന്യ കൂട്ടിച്ചേർത്തു. സുകന്യ അച്ഛൻ അബുദാബി വിദ്യാഭ്യാസ മന്ത്രിയുടെ പി ആർ ഓ ആയിട്ടാണ് വിരമിച്ചത്.