എസ് ഐ ആറില്‍ ശക്തമായ പ്രതിക്ഷേധവുമായി കേരളം. തുടര്‍നീക്കങ്ങള്‍ നവംബര്‍ 5ന് ചേരുന്ന സര്‍വകക്ഷിയോഗം ചര്‍ച്ച ചെയ്യാനാണ് തീരുമാനം. പൗരത്വ ഭേദഗതി നിയമം വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ തുറന്ന് എതിര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
എസ് ഐ ആറില്‍ ശക്തമായ പ്രതിഷേധമാണ് കേരളത്തില്‍ നിന്നും ഉയരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പ്രവര്‍ത്തനങ്ങളെ അടക്കം ബാധിക്കുന്നതാണ് തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ സിപിഐഎം ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമവും വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാനുള്ള ശ്രമത്തെയും കേരളം ചെറുക്കുന്നതായിരിക്കും.
നിയപരമായ നടപടിയും ഇടതുമുന്നണി ആലോചിക്കുന്നുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ ബിജെപി ഇതര സംഘടനകള്‍ എല്ലാം എതിര്‍ത്തു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സമാന നിലപാടുള്ളവരുമായി യോജിച്ച നീക്കമാകും സര്‍ക്കാര്‍ നടത്തുക.