പത്തനംതിയിൽ ഒന്നര ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി



പത്തനംതിട്ട തിരുവല്ലയിൽ ഒന്നര ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി. വീട് വാടകയ്ക്ക് എടുത്ത് പുകയില ഉൽപ്പന്നങ്ങൾ മൊത്തക്കച്ചവടം നടത്തിയിരുന്ന യുവാവിനെയും കേസിൽ എക്സൈസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി പ്രവീൺ പ്രസാദ് ആണ് അറസ്റ്റിൽ ആയത്. ബുധനാഴ്ച രാവിലെ 9:30 എക്സൈസ് ഒക്കെ നടത്തിയ മിന്നൽ ആണ് യുവാവ് പിടിയിലായത്.

9 ചാക്ക് പുകയില ഉൽപ്പന്നങ്ങളാണ് പ്രതിയിൽ നിന്നും എക്സൈസ് കണ്ടെത്തിയത്. പ്രവീൺ ഒന്നര വർഷമായി നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തി വരികയായിരുന്നു. എക്സൈസ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരം എന്നും എക്സൈസ് അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال