മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വാണിജ്യ കെട്ടിടത്തിന് മുകളിൽ അസ്ഥികൂടം കണ്ടെത്തി. മഞ്ചേരി ചെരണിയിലെ ബിൽഡിങ്ങിന് മുകളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് രണ്ട് മാസത്തിലധികം പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ബിൽഡിങ്ങിന്റെ ടെറസിൽ ആണ് അസ്ഥികൂടം കണ്ടെത്തിയത്. ജോലിക്കാരാണ് അസ്ഥികൂടം ആദ്യം കണ്ടത്. അസ്ഥികൂടം മനുഷ്യന്റേത് തന്നെയാണ് എന്നാണ് നിഗമനം. നാളെ ഫോറൻസിക് സംഘം പരിശോധന നടത്തും.