പാലക്കാട്‌ പ്രവാസിയുടെ വീടിന് തീയിട്ടു: പിന്നാലെ കഴുത്തറുത്ത് ആത്മഹത്യ ചെയ്യാൻ ശ്രമം


പാലക്കാട്: പാലക്കാട് മുതുതല കൊടുമുണ്ടയില്‍ വീടിന് തീയിട്ടു. മച്ചിങ്ങതൊടി കിഴക്കേത്തിൽ ഇബ്രാഹിമിന്‍റെ വീടിനാണ് തീയിട്ടത്. വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറും, ബൈക്കും കത്തിച്ചു. പിന്നാലെ വീടിനും തീപിടിക്കുകയായിരുന്നു. കൂടാതെ വീടിന് തീയിട്ട വ്യക്തി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. എറണാകുളം പറവൂർ സ്വദേശി പ്രേംദാസാണ് തീയിട്ടത്. വീട്ട് ഉടമസ്ഥൻ ഇബ്രാഹിം ഇയാൾക്ക് ഒരുലക്ഷം രൂപ നൽകാൻ ഉണ്ട്. ഇത് നൽകാത്തതിനലാണ് ഇന്നോവ കാറിന് തീയിട്ടത്. ഇന്നോവ കാറും ഒരു സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു. വീടിലെ ഉപകരണങ്ങളും കത്തി നശിച്ചു. വീടും ഭാഗികമായി കത്തിയിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗുരുതരമായി പരിക്കേറ്റ പ്രേംദാസിനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രവാസിയായ ഇബ്രാഹിമിന്‍റെ ഭാര്യയും രണ്ട് കുട്ടികളും മാത്രമുഉളപ്പോഴായിരുന്നു സംഭവം. ഇവർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ലെന്നണ് പ്രഥമിക വിവരം. പ്രദേശത്ത് നിന്നും ഇബ്രാഹിമിന്‍റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നോട്ടീസ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പ്രേംദാസിന് ഒരു ലക്ഷം രൂപ നൽകാനുണ്ടെന്നും, മാന്യനാണെങ്കിൽ പണം തിരികെ നൽകണം, പണം നൽകാതെ ഇബ്രാഹിം മുങ്ങി നടക്കുകയാണെന്നും നോട്ടീസിൽ എഴുതിയിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال