ബ്രഹ്മഗിരി തട്ടിപ്പ്: വഞ്ചിക്കപ്പെട്ട മൂന്ന് പേർക്ക് പലിശയടക്കം പണം തിരികെ നല്‍കാൻ കോടതി ഉത്തരവ്


സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിക്ക് കോടതിയില്‍ നിന്ന് തിരിച്ചടി. പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട മൂന്ന് പേർക്ക് പലിശയടക്കം പണം തിരികെ നല്‍കാൻ ബത്തേരി കോടതി ഉത്തരവിട്ടു. കോടതി വ്യവഹാരത്തിന് ചെലവായ തുകയും ബ്രഹ്മഗിരി നിക്ഷേപകർക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. 50 ലക്ഷം രൂപ വരെ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനടക്കമാണ് അനുകൂല വിധി ലഭിച്ചിരിക്കുന്നത്. 2024ല്‍ നല്‍കിയ ഹർജിയില്‍ സെപ്റ്റംബർ പകുതിയോടെയാണ് ബത്തേരി സിവില്‍ കോടതി വിധി പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഹ‍ർജിക്കാർക്ക് വിധി പകർപ്പ് ലഭ്യമായത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال