തൃശ്ശൂര്‍: മത്സ്യഫെഡിന്റെ ജില്ലാ ഓഫീസിലേക്ക് മാരുതി എര്‍ട്ടിഗ, ടവേര, നിസാന്‍ ഇവാരിയ, ബൊലേറോ എന്നീ വാഹനങ്ങള്‍ (ഏകദേശം 2,000 കിലോ മീറ്റര്‍ മാസം ഓടുന്ന വ്യവസ്ഥയില്‍) ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍, ഫ്യുവല്‍ ചാര്‍ജ് ഉള്‍പ്പെടുത്താതെ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം മുദ്രവെച്ച കവറുകളില്‍ മാനേജര്‍, മത്സ്യഫെഡ്, തൃശ്ശൂര്‍ ജില്ല എന്ന വിലാസത്തില്‍ സെപ്തംബര്‍ 27 ന് ഉച്ചയ്ക്ക് 12 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 396106, 8113803232.