കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴില്‍ വിവിധ ജില്ലകളിലെ ഡയറി സയന്‍സ് കോളേജുകളിലും, മണ്ണുത്തിയിലെ വി.കെ.ഐ.ഡി.എഫ്.ടിയിലും നടത്തുന്ന ബി.ടെക് (ഡയറി/ഫുഡ് ടെക്‌നോളജി) കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 2025-26 അക്കാദമിക് വര്‍ഷത്തേക്കുള്ള പ്രവേശനം സെപ്റ്റംബര്‍ 19-ന് രാവിലെ 10.30-ന് പൂക്കോട് ക്യാമ്പസിലെ സര്‍വകലാശാല ആസ്ഥാനത്ത് നടക്കും. നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും അസ്സലും പകര്‍പ്പും സഹിതം കീം അനുബന്ധ രേഖകളുമായി രാവിലെ 10.30-ന് മുന്‍പായി പൂക്കോട് ക്യാമ്പസ്സില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ്: www.kvasu.ac.in, ഫോണ്‍: 04936 209272, 9562367900, 8547053709.
ഡയറി-ഫുഡ് ടെക്‌നോളജി കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍
byUmmer
-
0