തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമത്തിന് താത്കാലിക പരിഹാരത്തിന് സാധ്യത. ഇന്നലെ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിതരണക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി. ഭാഗികമായി കുടിശ്ശിക തീർക്കാമെന്നും മുഴുവൻ തുകയും ഉടൻ നൽകാമെന്നും ചർച്ചയിൽ ആരോഗ്യവകുപ്പ് അറിയിച്ചതോടെ, ഉപകരണ വിതരണം പുനഃസ്ഥാപിക്കുന്നത് ആലോചിക്കാമെന്ന് കരാറുകാർ മറുപടി നൽകി. സംസ്ഥാനത്തെ ആശുപത്രികളിലെ വിതരണകർക്കുള്ള കുടിശ്ശിക തീർക്കാനായി ഇന്നലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി രൂപ അനുവദിച്ചു. കുടിശ്ശിക തീർക്കാനായി കെഎംഎസ്സിഎല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും ധനവകുപ്പും ഇടക്കാല തുക അനുവദിച്ചിരുന്നു. ഉപകരണക്ഷാമത്തെ തുടർന്നു തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ അടക്കം പ്രതിസന്ധിയുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മാത്രം 29.5 കോടി രൂപയോളം കുടിശ്ശിക നൽകാൻ ഉണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമം: സൂപ്രണ്ട് വിതരണക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി
byArjun.c.s
-
0