കോട്ടയം മെഡിക്കല്‍ കോളജില്‍ സദ്യവിളമ്പിഎന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ്


ഓണത്തോടനുബഡിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ സദ്യവിളമ്പി
എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ്. രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി നടത്തിയ ഓണസദ്യയുടെ ഉത്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. ക്യാന്‍സര്‍, ഡയാലിസിസ് രോഗികള്‍ക്ക് ഓണക്കോടിയും ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍വഹിച്ചു.

ഏറ്റുമാനൂര്‍ കേന്ദ്രമായ എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഓണസദ്യ വിളമ്പിയത്. 2000ത്തോളം പേര്‍ക്കാണ് ഓണസദ്യ നല്‍കിയത്. ട്രസ്റ്റിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

നിരവധി അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ട്രസ്റ്റിന്റെ പ്രവത്തനം. ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ഓണക്കോടിയും വിതരണം ചെയ്തിരുന്നു. കഴിഞ്ഞ ഒൻപത് വര്‍ഷമായി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. 14-ഓളം രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന 1800 ഓളം അംഗങ്ങളാണ് ഭക്ഷണ വിതരണത്തില്‍ പങ്കാളികളാവുന്നത്. മെഡിക്കല്‍ കോളജില്‍ നടന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എം എൽ എയും സന്നിഹിതനായി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال