കുന്നംകുളം പോലീസ് സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണി. കസ്റ്റഡി മർദ്ദനം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭീഷണിക്കത്ത്. രാധാകൃഷ്ണൻ മാവോയിസ്റ്റ് ചീഫ് കേരള എന്ന പേരിലാണ് കത്ത് ലഭിച്ചത്. 'അതിക്രമങ്ങൾ വെച്ച് പൊറുപ്പിക്കില്ല, വ്യക്തമായി പ്രതികരിക്കുമെന്നും കത്തിൽ. സംഭവത്തിൽ കേസെടുക്കുമെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ. കത്തയച്ച ആൾക്ക് മാനസിക പ്രശ്നമുള്ളതായി സംശയം. സമാന രീതിയിൽ മുൻപും കത്തുകൾ അയച്ചിട്ടുള്ള ആളാണ് രാധാകൃഷ്ണൻ. നിരോധിത മാവോയിസ്റ്റ് സംഘടനകളുമായി ഇയാൾക്ക് യാതൊരു ബന്ധവുമില്ല.