കുന്നംകുളം പോലീസ് സ്റ്റേഷൻ മർദ്ദന കേസ് രണ്ടര വർഷത്തിനുശേഷം വീണ്ടും ചർച്ചയാവാൻ കാരണക്കാരനായ വർഗീസ് ചൊവ്വന്നൂരിനെ എക്സിക്യൂട്ടീവ് അംഗമായി പ്രഖ്യാപിച്ചു.രണ്ടരവർഷം വേണ്ട നിയമ യുദ്ധത്തിനൊടുവിൽ ആണ് വർഗീസ് ചൊവ്വന്നൂർ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ പ്രകാരം കൈവശപ്പെടുത്തിയത് ദൃശ്യങ്ങളാണ് പോലീസുകാർക്ക് എതിരെ നടപടികളിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുന്നതിന് സഹായിച്ചത്.പണത്തിന് മുന്നിൽ മുട്ടുമടക്കാതെ നീതിക്കുവേണ്ടി പോരാടിയ വർഗീസിനെ നേരിട്ട് ഡിസിസി എക്സിക്യൂട്ടീവ് അംഗമായി പ്രഖ്യാപിക്കുകയായിരുന്നു.