കൊച്ചിൻ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ നിന്നും സ്വത്ത് വകകളിൽ നിന്നും മോഷണം പെരുകുന്നു.സ്വന്തം വസ്തുക്കൾ പോലും സംരക്ഷിക്കാൻ കഴിയാതെ നോക്കുകുത്തിയായി ദേവസ്വം ബോർഡ്.കഴിഞ്ഞ കുറച്ചു കാലങ്ങളായി ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ മോഷണം പതിവായിരുന്നു.അവസാനമായി പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണ്ണകിരീടം ഉൾപ്പെടെ കാണാതായതായി പുറത്തുവന്നിട്ടും ഇന്നും ഇതൊന്നും എവിടെപ്പോയി എന്ന് കണ്ടെത്താൻ ആയിട്ടില്ല.മാത്രമല്ല ദിവസത്തിന് കീഴിലുള്ള പെരുവന്മല ക്ഷേത്രഭൂമി ഏക്കറ് കണക്കിന് സ്വകാര്യ വ്യക്തികൾ കയ്യേറി കൃഷിഭൂമിയാക്കി മാറ്റിയിരുന്നിട്ടും അതെത്ര എന്ന് കൃത്യമായി നിജപ്പെടുത്താനോ തിരിച്ചുപിടിക്കാനോ ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടായിട്ടും ഇല്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇത് ചർച്ചയായതോടെ പെരുവന്മല ക്ഷേത്രത്തിന് കീഴിലുള്ള ഭൂമിവി കയ്യേറ്റം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു കയ്യേറിയ ഭൂമിയിൽനിന്നും 7 ഏക്കർ ഭൂമി തിരിച്ചുപിടിച്ചു എന്ന് ദേവസ്വം ബോർഡ് അവകാശവാദവുമായി എത്തുകയും ചെയ്തിരുന്നു.എന്നാൽ ദേവസ്വം ബോർഡ് തിരിച്ചുപിടിച്ചു എന്ന് അവകാശപ്പെടുന്ന ഭൂമിയിൽ ഇപ്പോഴും റബ്ബർ ടാപ്പിംഗ് നടക്കുന്നു എന്നതും ഇത് ദേവസ്വം ബോർഡ് അധികൃതരാരും അറിഞ്ഞിട്ടില്ല എന്നതുമാണ് യാഥാർത്ഥ്യം. ഇതുമായി ബന്ധപ്പെട്ട പെരുവന്മല ക്ഷേത്ര ചുമതലയുള്ള ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോൾ തങ്ങൾക്ക് അവിടെ ടാപ്പിംഗ് നടക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് അവരുടെ ഭാഗത്തു നിന്നുണ്ടായ മറുപടി.
സ്വന്തം ഭൂമിയിൽ നിന്ന് മോഷണം പോകുന്നതിന് പുറമെ നിന്ന് ആരെങ്കിലും വന്ന് പരാതി തരണമെന്ന പുതിയ ഒരു ന്യായമാണ് ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്..ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ളഇത്തരത്തിൽ നിരുത്തരവാദപരമായ സമീപനം തന്നെയാണ് ദേവസത്തിന്റെ സ്വത്ത് വകകൾ കയ്യേറുന്നതിനും മോഷണം നടത്തുന്നതിനുള്ള പ്രധാന കാരണം എന്ന് വേണം കരുതാൻ .
മാസങ്ങൾക്ക് മുൻപ് കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലുള്ള ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തുകയും ചെയ്തുവെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും അവർക്കെതിരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.മേഖലയിലെ പല ക്ഷേത്രങ്ങളും കാടുമുടിയ അവസ്ഥയിലും മറ്റും കിടന്നിട്ടും അതൊന്നും വൃത്തിയാക്കാൻ വേണ്ട നടപടി പോലും ദേവസ്വം ഓഫീസർമാരുടെ ഭാഗത്തുനിന്നോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതും ഭക്തജനങ്ങളെ പ്രകോപിപ്പിക്കുന്നുണ്ട്.ദേവ സ്വത്തിൻറെ വസ്തുക്കൾ കട്ടുമുടിക്കുകയും കയ്യേറി സ്വകാര്യ വ്യക്തികൾ അനുഭവിക്കുകയും ചെയ്യുന്നതിന് ദേവസ്വം ഉദ്യോഗസ്ഥർ തന്നെ അനുകൂലിക്കുന്ന നിലപാടുകളിലൂടെയും രാഷ്ട്രീയ സ്വാധീനത്തിലൂടെയുമാണ് ദേവസ്വത്തിൻ്റെ നിലപാടുകൾ മുന്നോട്ടുപോകുന്നത് എന്നത്.ക്ഷേത്രങ്ങളുടെയും വിശ്വാസങ്ങളുടെയും തകർച്ചയ്ക്ക് കാരണമാകുന്നു എന്ന് ആശങ്കയും ഭക്തജനങ്ങൾക്ക് ഉണ്ട്.