കുന്നംകുളം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്നത് കുന്നംകുളം പോലീസിൻറെ മർദ്ദനത്തെയും ഇടിമുറിയെയും കുറിച്ചാണ്.മൂന്നുദിവസം മുമ്പ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പുറം ലോകം ഇത് അറിയുന്നത്.പോലീസ് അതിക്രൂരമായി ഒരു യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്.അന്ന് തന്നെ കേരളം മൊത്തം അത് ചർച്ചയാവുകയും മാധ്യമങ്ങളെല്ലാം ഏറ്റെടുക്കുകയും ചെയ്തു.ഇപ്പോൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ഈ വിഷയം ചർച്ചയായി കൊണ്ടിരിക്കുകയാണ്.കേരളീയർ പലപ്പോഴും വടക്കൻ സംസ്ഥാനങ്ങളിലെ പോലീസിന്റെ അക്രമങ്ങളെ പറ്റിയും മറ്റും ചൂണ്ടിക്കാട്ടി ചർച്ച നടത്താറുണ്ട് എന്നാൽ ഇന്ന് അവിടെയുള്ളവർ കേരളത്തിലേക്ക് വിരൽ ചൂണ്ടുന്ന രീതിയിലേക്ക് ചർച്ചകൾ മാറിയിരിക്കുകയാണ്.കുന്നംകുളം പോലീസിന്റെ ഇടിമുറി എവിടെയാണ്? മുൻപ് സിസിടിവിക്ക് മുൻപിൽ ആയിരുന്നു ഇടിമുറി എങ്കിൽ ഇന്ന് അവിടെ നിന്ന് സ്ഥാനം മാറി എന്നാണ് അറിയാൻ കഴിയുന്നത്.പോലീസ് സ്റ്റേഷന് തൊട്ടടുത്ത് കിടക്കുന്ന കോമ്പൗണ്ടിലെ പഴയ സിഐയുടെ ഓഫീസാണ് ഇപ്പോൾ ഇടിമുറിയായി പ്രവർത്തിക്കുന്നത് എന്ന് അറിയുന്നു.ഈ കെട്ടിടത്തിന്റെ താഴെ നിലയിൽ എസിപിയുടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.വൈകിട്ട് ആറുമണിയോടെ എസിപി ഓഫീസിന്റെ പ്രവർത്തനം അവസാനിച്ചു കഴിഞ്ഞാൽ മുകളിലുള്ള പഴയ സിഐഡി ഓഫീസ് ഇടിമുറിയായി പ്രവർത്തിക്കുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.ആറുമണി കഴിഞ്ഞാൽ എസിപി ഓഫീസിൽ മറ്റ് ഉദ്യോഗസ്ഥർ ആരുമില്ലാത്തതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന ക്രൂരമർദ്ദനങ്ങൾ ഉയർന്ന ഉദ്യോഗസ്ഥർ അറിയുന്നുമില്ല.എന്തുതന്നെയായാലും കുന്നംകുളത്ത് പോലീസ് അക്രമങ്ങൾ ഇതാദ്യമായി ഒന്നുമല്ല.ഇതിനുമുൻപും പല ആക്രമണങ്ങളും സ്റ്റേഷനിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്നാൽ അവയുടെ ഒന്നും സിസിടിവി ദൃശ്യങ്ങൾ പുറത്തുവരാത്തതുകൊണ്ട് അതിൻറെ തീവ്രത മനസ്സിലായിരുന്നില്ല എന്ന് മാത്രം.ഇനിയും ചില ദൃശ്യങ്ങൾ കൂടി സ്റ്റേഷനിൽ നിന്ന് ലഭിക്കാൻ ഉണ്ടെന്നാണ് പറയുന്നത്.അതുകൂടി പുറത്തു വരുമ്പോൾ ഇനി ആരെല്ലാം കുറ്റക്കാർ ആകും എന്ന് കണ്ടറിയണ്ടേ സാഹചര്യമാണ്.
കുന്നംകുളം പോലീസ് സ്റ്റേഷൻ മർദ്ദന കേസിലെ കുറ്റക്കാർ ആരെല്ലാം ?ലഭിക്കേണ്ട ചില ദൃശ്യങ്ങൾ ഇനിയും ലഭിക്കാത്തതിന് പിന്നിൽ കുറ്റക്കാരുടെ പട്ടിക മറ നീക്കി പുറത്ത് വരാതിരിക്കാനുള്ള പോലീസിൻ്റെ തന്ത്രമെന്ന് ആരോപണം.
bynews kerala
-
0
