പോലീസ് സ്റ്റേഷൻ മർദ്ദന കേസ്, പ്രതി പട്ടികയിൽ ഉൾപ്പെട്ട നാലു പോലീസ് ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ.
യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ പോലീസ് സ്റ്റേഷനുകളിൽ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട ന്യൂഹ് മാൻ , ശശിധരൻ, സജീവൻ, സന്ദീപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തു കൊണ്ട് ഉത്തരമിറങ്ങിയത്. കഴിഞ്ഞദിവസം സുജിത്തിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് രണ്ടുവർഷം മുമ്പ് നടന്ന കേസിന്റെ നടപടികൾ വേഗത്തിലായത്.