ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉന്നയിച്ച് കുടുംബം. ഉണ്ണികുളം സ്വദേശി കരിങ്കാളിമ്മൽ ശ്രീജിത്തിന്റെ ഭാര്യ ജിസ്‌നയെ ഇന്നലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടുകാര്‍, ജിസ്‌ന വീട്ടിനുള്ളില്‍ തൂങ്ങിയതായി കണ്ടത്. സംഭവം നടക്കുന്ന സമയം വീട്ടില്‍ ആരുമില്ല എന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ദുരൂഹത ഉന്നയിച്ച് കുടുംബം
byArjun.c.s
-
0