ചാലോട്: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പ്പടെ ആറു പേരെ 27.82 ഗ്രാം എംഡിഎംഎയുമായി മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാലോട് മുട്ടന്നൂരിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
പാലയോട്ടെ എം.പി.മജ് നാസ് (33), മുണ്ടേരിയിലെ രജിന രമേഷ് (33), ആദി കടലായിലെ എം.കെ.മുഹമ്മദ് റനീസ് (31), കോയ്യോട്ടെ പി.കെ.സഹദ് (28), പഴയങ്ങാടിയിലെ കെ.ഷുഹൈബ് ( 43), തെരൂര്‍ പാലയോട്ടെ കെ.സഞ്ജയ് (28) എന്നിവരാണ് അറസ്റ്റിലായത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിനെ വധിച്ച കേസിലെ ആറാം പ്രതിയാണ് സഞ്ജയ്. ലഹരി വില്‍പന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയും കണ്ടെടുത്തു.