കൊച്ചി: നടിയെ ആക്രമിച്ചകേസിൽ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ വിചാരണനടപടികൾ നീളുന്നതായുള്ള പരാതിയെത്തുടർന്ന് ഹൈക്കോടതി റിപ്പോർട്ട് തേടി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ് റിപ്പോർട്ട് തേടിയത്. മാധ്യമപ്രവർത്തകൻ എം.ആർ. അജയൻ നൽകിയ പരാതിയിലാണ് നടപടി.
To advertise here, Contact Us
2018 മാർച്ചിൽ ആരംഭിച്ച വിചാരണ അന്തിമഘട്ടത്തിലാണ്. പൾസർ സുനി, നടൻ ദിലീപ് ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.