പാലക്കാട് രോ​ഗിയുടെ ഡ്രിപ്പ് സൂചി അഴിച്ചത് ക്ലീനിങ് സ്റ്റാഫെന്ന് പരാതി


പാലക്കാട്: പാലക്കാട് രോ​ഗിയുടെ ഡ്രിപ്പ് സൂചി അഴിച്ചത് ക്ലീനിങ് സ്റ്റാഫെന്ന് പരാതി. വടക്കഞ്ചേരി കമ്മ്യൂണിറ്റി സെന്ററിലാണ് സംഭവം. 78കാരിയുടെ ഡ്രിപ്പ് ക്ലീനിങ് സ്റ്റാഫ് അഴിച്ചെന്ന് ആരോപിച്ചാണ് പരാതിപ്പെട്ടിരിക്കുന്നത്.

കിഴക്കഞ്ചേരി സ്വദേശിനിയായ കല്യാണി പനി ബാധിച്ചാണ് വടക്കഞ്ചേരി കമ്മ്യൂണിറ്റി സെന്ററിൽ എത്തിയത്. തുടർന്ന് ഡ്രിപ്പ് ഇട്ട് കി‌ടത്തിയിരുന്നു. ക്ലീനിങ് ജീവനക്കാരനാണ് കല്യാണിയുടെ ഡ്രിപ്പ് അഴിക്കാൻ എത്തിയത്. കത്രിക ഉപയോ​ഗിച്ച് ശക്തിയോടെ ടേപ്പ് മുറിച്ചപ്പോൾ വയോധികയുടെ കൈയ്ക്ക് മുറിവേറ്റു. തുടർന്ന് രണ്ട് തുന്നലിടേണ്ടി വന്നെന്നും പരാതിയിൽ പറയുന്നു. ജില്ലാ കലക്ടർക്കും മെഡിക്കൽ ഓഫീസർക്കുമാണ് വയോധികയു‌ടെ കുടുംബം പരാതി നൽകിയിരിക്കുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال