കോട്ടയം: പാലായിൽ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. ചെറുവിള വീട്ടിൽ ചന്ദൂസ് (24) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരേ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പാലാ പോലീസ് കേസെടുത്തു.
മുണ്ടാങ്കൽ ഭാഗത്ത് രാവിലെ ഒമ്പത് മണിക്ക് കാറും സ്കൂട്ടറും ഇടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചിരുന്നു. മേലുകാവ് സ്വദേശി ധന്യ (35) പാലാ അന്തിനാട് സ്വദേശി ജോമോൾ ബെന്നി ( 35 ) എന്നിവരാണ് മരിച്ചത്. ജോമോളുടെ മകൾ അന്നമോൾ (12)ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.