ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത്(06127), തിരുവനന്തപുരം നോര്‍ത്ത്- ഉധ്‌ന ജങ്ഷന്‍(06137), മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത്(06010), വില്ലുപുരം ജങ്ഷന്‍-ഉധ്‌ന ജങ്ഷന്‍(06159) എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച വണ്‍വേ സ്‌പെഷ്യല്‍ എക്‌സ്പ്രസുകള്‍.
06127 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത് വണ്‍വേ സ്‌പെഷ്യല്‍
ഓഗസ്റ്റ് 31-ന് ഉച്ചയ്ക്ക് 12.45ന് ട്രെയിന്‍ ചെന്നൈയില്‍നിന്ന് പുറപ്പെട്ടു. സെപ്റ്റംബര്‍ ഒന്ന് രാവിലെ 07.15-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. ആരക്കോണം, കാട്പാഡി, ജോലാര്‍പേട്ട, സേലം, നാമക്കല്‍, കരൂര്‍, ഡിണ്ടിഗല്‍, കൊടൈക്കനാല്‍ റോഡ്, മധുര, വിരുദുനഗര്‍, ശിവകാശി, രാജാപാളയം, ശങ്കരന്‍കോവില്‍, കടയനല്ലൂര്‍, തെങ്കാശി, ചെങ്കോട്ട, തെന്മല, പുനലൂര്‍, ആവണേശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍.
06137 തിരുവനന്തപുരം നോര്‍ത്ത്- ഉധ്‌ന ജങ്ഷന്‍ വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍
സെപ്റ്റംബര്‍ ഒന്ന് തിങ്കളാഴ്ച രാവിലെ 09.30-ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ സെപ്റ്റംബര്‍ രണ്ട് രാത്രി 11.45-ന് ഉധ്‌ന ജങ്ഷനില്‍ എത്തിച്ചേരും. കൊല്ലം, ശാസ്താംകോട്ട, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, ഉഡുപ്പി, മൂകാംബിക റോഡ് ബൈന്ദൂര്‍, ഹൊന്നാവര്‍, കാര്‍വാര്‍, മഡ്ഗാവ് ജങ്ഷന്‍, തിവിം, കങ്കാവലി, രത്‌നഗിരി, ചിപ്ലുന്‍, റോഹ, പന്‍വേല്‍, വാസായ് റോഡ്, വാപി, വല്‍സാദ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
06010 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത് വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍
സെപ്റ്റംബര്‍ രണ്ടിന് രാത്രി 07.30-ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടും. സെപ്റ്റംബര്‍ മൂന്ന് രാവിലെ എട്ടുമണിക്ക് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, ആലുവ, എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.
06159 വില്ലുപുരം ജങ്ഷന്‍- ഉധ്‌ന ജങ്ഷന്‍ വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍
സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10.30-ന് വില്ലുപുരം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 05.30-ന് ഉധ്‌ന ജങ്ഷനില്‍ എത്തിച്ചേരും. ചെങ്കല്‍പ്പേട്ട്, താംബരം, ചെന്നൈ എഗ്മോര്‍, പേരാമ്പൂര്‍, ആരക്കോണം, കാട്പാഡി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട് ജങ്ഷന്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, ഉഡുപ്പി, കാര്‍വാര്‍, മഡ്ഗാവ് ജങ്ഷന്‍, തിവിം. കങ്കാവലി, രത്‌നഗിരി, ചിപ്ലുന്‍, റോഹ, പന്‍വേല്‍, വാസായ് റോഡ്, വാപി, വല്‍സാദ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്.
പുതുതായി പ്രഖ്യാപിച്ച നാല് സ്‌പെഷ്യല്‍ ട്രെയിനുകളിലും മുന്‍കൂട്ടിയുള്ള റിസര്‍വേഷന്‍ ആരംഭിച്ചു.