തൃശ്ശൂർ കുറ്റിപ്പുറം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുഴക്കൽ ഭാഗത്തുണ്ടാകുന്ന ഗതാഗതക്കുരുവ് ഒഴിവാക്കുന്നതിന് ബദൽ സംവിധാനം എന്ന നിലയ്ക്ക് മറ്റു ചെറു റോഡുകളുടെ അറ്റകുറ്റപ്പണി യുദ്ധ കാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് അതുവഴി വൺവേ സംവിധാനം ഏർപ്പെടുത്തി പുഴക്കൽ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് സിപിഐ കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി ഒരു പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു
യോഗത്തിൽ ടി കെ മനോജ് കുമാർ അധ്യക്ഷനായിരുന്നു സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ കെ കെ വത്സരാജ് സന്ദീപ് കെ പി മണ്ഡലം സെക്രട്ടറി പ്രേം രാജ് ചൂണ്ടലാത്ത് ജില്ലാ കൗൺസിൽ അംഗം കെ ടി ഷാജൻ എന്നിവർ സംസാരിച്ചു