കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ മാർച്ച് ഇന്ന്


ബിഹാർ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള പ്രതിഷേധ മാർച്ച് ഇന്ന്.

പാർലമെന്റിൽ നിന്ന് രാവിലെ 11 മണിയോടെ മാർച്ച് ആരംഭിക്കും. ഇന്ത്യ സഖ്യത്തിലെ കക്ഷി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നേരിട്ട് കണ്ട് എതിർപ്പ് പ്രകടിപ്പിച്ചേക്കും.

അതേസമയം രാജ്യത്തെ വോട്ടർമാരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള ജനാധിപത്യ സമരമായി പ്രതിഷേധം മാറും. നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടർപട്ടികയിലെ വ്യാപക ക്രമക്കേടുകൾ രാഹുൽഗാന്ധി വെളിപ്പെടുത്തിയതിന് പിന്നാലെ കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ ചട്ടുകമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുകയാണെന്ന് ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال