അൻസിബയുടെ പരാതി: അനൂപ് ചന്ദ്രനെ ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്



ചലച്ചിത്ര താരം അൻസിബയുടെ പരാതിയിൽ അനൂപ് ചന്ദ്രനെ ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്. അനൂപ് ചന്ദ്രൻ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്നാണ് പരാതി.അതേസമയം ജി എസ് ടി കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് ഹിയറിങ്ങിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അമ്മക്ക് ആദായ വകുപ്പ് നോട്ടീസ് നൽകി

അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പടെ ചലച്ചിത്ര താരം ബാബുരാജിന്റെ സിൽബന്തി എന്ന രീതിയിലുള്ള പരാമർശം നടത്തിയെന്നുമാണ് പരാതി. അൻസിബയും ബാബുരാജും അമ്മയുടെ അക്കൗണ്ടിലെ പണം തട്ടാനാണ് നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നും അനൂപ് ചന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയിട്ടില്ലെന്നും സുഹൃത്ത് എന്ന രീതിയിലാണ് സിൽബന്തി എന്ന പദം ഉപയോഗിച്ചത് എന്നുമാണ് അനൂപ് ചന്ദ്രന്റെ വാദം. മുഖ്യമന്ത്രിക്കും, പോലീസിനും, ഇന്റെർണൽ കംപ്ലയിന്റ് കമ്മിറ്റിക്കുമാണ് അൻസിബ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അനൂപ് ചന്ദ്രനെ പോലീസ് ചോദ്യം ചെയ്യും.

അതേസമയം 2014 മുതൽ GST കുടിശ്ശിക അടയ്ക്കാത്ത സാഹചര്യത്തിൽ അമ്മയ്ക്ക് അദായ വകുപ്പ് നോട്ടീസ് നൽകി. ഹിയറിങ്ങിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.ആംഗ്വത വിതരണത്തിനും സ്റ്റേജ് ഷോയ്ക്കും അടക്കം നികുതി അടച്ചിട്ടില്ല.
GSD യും ആദായ നികുതിയും ഉൾപ്പടെ 8 കോടി രൂപയാണ് അടക്കാനുള്ളത്.ഇടവേള ബാബു ഭരണത്തിലിരുന്ന സമയത്താണ് കുടിശ്ശികയുണ്ടായത്. ചാരിറ്റി പ്രവർത്തനങ്ങൾ അടക്കം നടത്തുന്നതിനാൽ കുടിശ്ശിക വന്ന തുകയിൽ ഇളവുണ്ടാകുവാനും സാധ്യതയുണ്ട്. കുടിശ്ശിക അടക്കുന്നതിനായി താര സംഘടനയായ അമ്മ കൂടുതൽ സമയവും ആവശ്യപ്പെട്ടേക്കാം
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال