പശുവിനെ മേയ്ക്കാൻ പോയ സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവം: സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം


പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ മേയ്ക്കാൻ പോയ സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം. വൈദ്യുതി കെണിയുരുക്കി ബോബിയെ കൊലപ്പെടുത്തിയവരെ കണ്ടെത്താൻ പൊലിസ് ഇപെടൽ ഉണ്ടാവണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

ചൂള പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെയും അവരുടെ വളർത്തു പശുവിനെയും കഴിഞ്ഞ ദിവസമാണ് തൊട്ടടുത്തപറമ്പിലെ ആൾ താമസമില്ലാത്ത വീടിനടുത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ബോബി വൈദ്യുതാഘാതംഏറ്റു മരിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വനത്തിനോട് ചേർന്ന് കിടക്കുന്ന ഈ ഭാഗത്ത് വന്യജീവികളെ പിടികൂടാൻ വച്ച വൈദ്യുതി കെണിയിൽ ബോബി അകപ്പെടുകയായിരുന്നു എന്നതാണ് പ്രാഥമിക നിഗമനം. മാൻ, മ്ലാവ്, പന്നി തുടങ്ങിയ വന്യജീവികളെ പിടികൂടി വില്പനനടത്തുന്ന സംഘങ്ങളാണ് കെണി ഒരുക്കിയത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. വൈദ്യുതി കെണിയുരുക്കി ബോബിയെ കൊലപ്പെടുത്തിയവരെ എല്ലാവരെയും കണ്ടെത്താൻ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു

ബോബിയുടെമരണത്തോടുകൂടി ഒരു പാവപ്പെട്ട കുടുംബം അനാഥമാക്കപ്പെട്ടിരിക്കുന്നത് എന്നും ബോബിയുടെ കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ സഹായം നൽകണമെന്നും സിപിഐഎം മുള്ളൻ കുന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال