കുന്നംകുളം ചൂണ്ടലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക് '

ചൂണ്ടലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്  പറമ്പിലേക്ക് മറിഞ്ഞ് അഞ്ചു പേർക്ക് പരിക്കേറ്റു. കുന്നംകുളത്തു നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന വിനായക എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അപകടത്തിൽപ്പെട്ടത് ' ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ആയിരുന്നു അപകടം.നിയന്ത്രണം വിട്ട ബസ് ഇടതുഭാഗത്തെ കാനയിലേക്ക് ചെരിയുകയും തൊട്ടടുത്ത വീടിൻറെ മതിലിനോട് ചേർന്ന് മറിഞ്ഞു നിൽക്കുകയും ആയിരുന്നു.പൂർണ്ണമായും മറിയാഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഹൈവേയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال