കോട്ടയത്ത് യുവ ഡോക്ടറെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി



വെള്ളൂര്‍: കോട്ടയം വെള്ളൂരില്‍ യുവ ഡോക്ടറെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ജൂബിലാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ജൂബിലിനെ തൂങ്ങി നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال