ഇരിങ്ങാലക്കുടയിൽ ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് തീ പിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവം: ഗൃഹനാഥനും മരിച്ചു



തൃശൂര്‍: ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരില്‍ ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് തീ പിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഗൃഹനാഥനും മരിച്ചു. ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭാര്യ ജയശ്രീ (62) ജൂലൈ എട്ടിന് മരണപ്പെട്ടിരുന്നു. വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രണ്ട്‌സ് ലൈനില്‍ തൃക്കോവില്‍ രവീന്ദ്രനാണ് (70) ഇന്നലെ മരിച്ചത്.

വീടിനുള്ളിലെ അടുക്കളയിലെ ഗ്യാസ് സ്റ്റൗവില്‍ നിന്നാണ് ചോര്‍ച്ച സംഭവിച്ചിരിക്കുന്നതെന്നാണ് നിഗമനം. ഗ്യാസ് സിലിണ്ടര്‍ അടുക്കളയ്ക്ക് പുറത്താണ് സ്ഥാപിച്ചിരുന്നത്. വലിയ ശബ്ദംകേട്ട് ഓടിക്കൂടിയ സമീപവാസികളാണ് വീടിനുള്ളില്‍ നിന്നും ഇവരെ പുറത്തെത്തിച്ചത്. തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എല്ലാ മുറികളിലേക്കും തീ പടര്‍ന്ന് വീട്ടുപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും മറ്റും കത്തിനശിച്ചിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال