അമേരിക്കൻ സ്വദേശിയുടെ ഒന്നര കോടി വിലവരുന്ന വീടും സ്ഥലവും തട്ടിയെടുത്ത കേസ്: ഒന്നാം പ്രതിക്ക് ജാമ്യം


തിരുവനന്തപുരം: അമേരിക്കൻ സ്വദേശിയായ ഡോറ അസറിയ ക്രിസ്പിയുടെ ശാസ്തമംഗലം ജവഹര്‍നഗറിലെ ഒന്നര കോടി രൂപ വിലവരുന്ന വീടും സ്ഥലവും തട്ടിയെടുത്ത് വില്‍പ്പന നടത്തിയ കേസില്‍ ഒന്നാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജുഢീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. പുനലൂര്‍ അടയമണ്‍ ചണ്ണപ്പേട്ട മണക്കാട് കോടാലി പച്ച ഓയില്‍ ഫാം പഴയ ഫാക്ടറിക്ക് സമീപം പുതുപറമ്പില്‍ വീട്ടില്‍ മെറീന്‍ ജേക്കബ്ബിനാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ പ്രധാന പ്രതിയും വ്യാജ രേഖകള്‍ നിര്‍മ്മിച്ച് വസ്തു തട്ടിയെടുത്ത ആളുമായ കോണ്‍ഗ്രസ് നേതാവ് അനന്തപുരി മണികണ്ഠന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നേരത്തേ തളളിയെങ്കിലും പൊലീസിന് ഇതുവരെ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. എന്നാൽ അനന്തപുരി മണികണ്ഠന്റെ അനുജനായ ആറ്റുകാൽ പുത്തൻകോട്ട സ്വദേശി മഹേഷ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال