കാസർകോട് പത്താം ക്ലാസുകാരി പ്രസവിച്ചു



കാസർകോട്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. കഴിഞ്ഞ ദിവസം വീട്ടിൽവെച്ചായിരുന്നു പെൺകുട്ടി പ്രസവിച്ചത്. സംഭവത്തിന് പിന്നാലെ ശാരീരികാസ്വസ്ഥതകളെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് വിഷയം പുറംലോകമറിയുന്നത്.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കുട്ടിയുടെ മൊഴിയെടുക്കാൻ പോലീസിനായിട്ടില്ല. പ്രതിയെക്കുറിച്ച് പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്.
കുട്ടിയുടെ അടുത്ത ബന്ധുക്കളിൽ ആരെങ്കിലുമായിരിക്കാം പ്രതി എന്നാണ് പോലീസ് കരുതുന്നത്. രക്ഷിതാക്കളെ പോലീസ് ചോദ്യംചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال