ആന ഇടഞ്ഞു

ഗുരുവായൂർ ആനകോട്ടയിൽ ആന മറ്റൊരാനയെ കുത്തി .കൊമ്പൻ വിഷ്ണുവാണ് നീരിൽ കഴിയുന്ന ഗോപികൃഷ്ണനെ കുത്തിയത്. ഇന്ന് രാവിലെ 9:30 ന് ആണ് സംഭവം നടന്നത്. മദപ്പാടിൽ തളച്ചിട്ടിരിക്കുന്ന കൊമ്പൻ ഗോപി കൃഷ്ണന്റെ സമീപത്തേക്ക് പനമ്പട്ട എത്തിക്കുവാൻ നിയോഗിച്ച കൊമ്പൻ വിഷ്ണു പ്രകോപിതനായി ഗോപീകൃഷ്ണനെ കുത്തുകയായിരുന്നു. പാപ്പാന്മാർ ഇടപ്പെട്ടതോടെ കൊമ്പൻ വിഷ്‌ ശാന്തനായി. പരിക്ക് സാരം ഉള്ളതല്ലെന്ന് ആനത്താവളം അധികൃതർ അറിയിച്ചു. മുമ്പ് ആനത്താവളത്തിലെ ആനപ്രതിമ കൊമ്പൻ വിഷ്‌ണു തകർത്തിരുന്നത് വലിയ വാർത്തയായിരുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال