തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണങ്ങളുടെ ക്ഷാമത്തെപ്പറ്റി ഡോ ഹാരിസ് ചിറക്കലിന്‍റെ വെളിപ്പെടുത്തലിലുള്ള അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും. ഇന്നലെയാണ് അന്വേഷണ സമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സമിതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ആരുമില്ല.