പത്തനംതിട്ടയിൽ സര്‍ക്കാര്‍ സ്‌കൂളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി



പത്തനംതിട്ട: സര്‍ക്കാര്‍ സ്‌കൂളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കൂടല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ജീവനക്കാരനായ മുതുപേഴുങ്കല്‍ സ്വദേശി ബെജിയേയാണ്(52) മരിച്ചനിലയില്‍ കണ്ടെത്തിയത്‌.
എലിമുള്ളംപ്ലാക്കലിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ബെജി നേരത്തെ ജോലി ചെയ്തിരുന്നത്. അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്നാരോപിച്ച് അവിടുത്തെ പ്രധാനാധ്യാപിക ബെജിക്കെതിരേ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ഇദ്ദേഹത്തിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. അധ്യാപിക അഴിമതിക്കാരിയാണെന്ന് ആരോപിച്ച് ബെജി വിദ്യാഭ്യാസ വകുപ്പിലേക്ക് കത്തുകള്‍ അയച്ചുവെന്നും അത് മാനഹാനിയുണ്ടാക്കിയെന്നുമാണ് പരാതി.
കേസുമായി ബന്ധപ്പെട്ട് ഇരുകൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് സിഐ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ അത്യാവശ്യകാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മറ്റൊരു ദിവസം വരാന്‍ ആവശ്യപ്പെട്ടു. അതിന് ശേഷം ബെജിയെ കാണാതാവുകയായിരുന്നു. രണ്ടു ദിവസത്തെ അന്വേഷണത്തിന് ശേഷം ശനിയാഴ്ച രാവിലെ ഊട്ടുപാറയിലെ ഒരു പറമ്പിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال