തമിഴ്‌നാട്ടില്‍ വച്ചുണ്ടായ കാറപകടത്തില്‍ പരുക്കേറ്റ സിനിമാ താരം ഷൈന്‍ ടോം ചാക്കോ പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്നും സണ്‍ ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ സുജയ് മാധ്യമങ്ങളോട് പറഞ്ഞു.
ഷൈന്‍ ടോം ചാക്കോ പൂര്‍ണ ആരോഗ്യവാനാണ്. അദ്ദേഹത്തിന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുണ്ടെന്നതിന് പുറമേ നട്ടെല്ലിനും ചെറിയ പൊട്ടലുണ്ട്. തിങ്കളാഴ്ച പിതാവിന്റെ സംസ്‌കാരം കഴിഞ്ഞതിന് ശേഷം ഷൈനിന്ന ശസ്ത്രക്രിയ നടത്തും. ഇതിന് പിന്നാലെ ആറാഴ്ചത്തെ വിശ്രമമാണ് ഷൈന് വേണ്ടത്.
അതേസമയം ഷൈന്റെ അമ്മക്ക് ഗുരുതര പരുക്കുകളുണ്ട്. ഇടുപ്പെല്ലിന് പൊട്ടലുണ്ട്. ഒപ്പം സ്ഥാനമാറ്റവും സംഭവിച്ചിട്ടുണ്ട്. തലക്ക് ചെറിയ ക്ഷതമേറ്റിട്ടുണ്ട്. എന്നാല്‍ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചാക്കോയുടെ മരണം അമ്മയെ അറിയിച്ചിട്ടില്ല. പിതാവ് മരണപ്പെട്ട വിവരം ഷൈനിന് അറിയാമെന്നും ഡോക്ടര്‍ പറഞ്ഞു.