ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയാപോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലീന ജാമ്യാപേക്ഷ നല്‍കിയിരുന്നത്.
തനിക്ക് ക്ഷയരോഗമാണെന്നും അതുകൊണ്ടുതന്നെ ചികിത്സയ്ക്ക് വേണ്ടി ജാമ്യം അനുവദിക്കണമെന്നുമാണ് ലീന മരിയാപോള്‍ ജാമ്യാപേക്ഷയില്‍ അഭ്യര്‍ഥിച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട് ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്ന സാഹചര്യത്തില്‍ ഇടപെടുന്നില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷം ആവശ്യമെങ്കില്‍ സുപ്രീം കോടതി വ്യക്തമാക്കി.
കേസില്‍ വിശദമായ വാദത്തിലേക്ക് സുപ്രീംകോടതി കടന്നില്ല. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.