കോഴിക്കോട് വൻ ബാങ്ക് കവർച്ച : ജീവനക്കാരിൽ നിന്ന് കവർന്നത് 40 ലക്ഷം



കോഴിക്കോട്: ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർച്ച ചെയ്തു. കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം. സ്കൂട്ടറിലെത്തിയ സംഘമാണ് സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാ​ഗ് കവർച്ച ചെയ്തത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാമനാട്ടുകര പന്തീരങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വച്ചാണ് കവർച്ച നടന്നത്. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് ഇയാൾ തട്ടിയെടുക്കുകയായിരുന്നു. ഷിബിൻ ലാൽ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കവർച്ചക്ക് ശേഷം കറുത്ത ജൂപിറ്റർ വാഹനത്തിൽ കയറിപ്പോവുകയായിരുന്നു ഇയാൾ. ഇയാൾ കറുത്ത നിറം അടങ്ങിയ ടി ഷർട്ടാണ് ഉപയോ​ഗിച്ചിരുന്നത്. വാഹനത്തിൽ കയറുമ്പോൾ മ‍ഞ്ഞ റെയിൻകോട്ടും ധരിച്ചതായി പൊലീസ് പറയുന്നു.

പന്തീരങ്കാവ് സ്വദേശിയാണ് അരവിന്ദ്. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവം അറിഞ്ഞയുടനെ അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്. സംഭവം നടന്ന് അധികസമയം ആവാത്തതിനാൽ പൊലീസ് ഇയാളെ പിടികൂടാനായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال