ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് എതിരെ ഡ്രൈവര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക്



ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് എതിരെ ഡ്രൈവര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. തുടര്‍ച്ചയായ പ്രക്ഷോഭ സമരങ്ങള്‍ക്കു മുന്നോടിയായി കൊച്ചിയില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ഓണ്‍ലൈന്‍ ഡ്രൈവര്‍മാരുടെ സംയുക്ത സംഘടനയായ ഓണ്‍ലൈന്‍ ടാക്‌സി കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു സമരം.

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് ഏകീകൃത നിരക്കേര്‍പ്പെടുത്തുക, ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളെ സര്‍ക്കാര്‍ നിയന്ത്രിക്കുക, മിനിമം വേതനവും സുരക്ഷിതത്വവും ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡ്രൈവര്‍മാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. കമ്പനികള്‍ നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സമര സമിതി ഭാരവാഹിയും സി ഐ ടി യു ജില്ലാ കമ്മിയംഗവുമായ മനു മാത്യു പറഞ്ഞു.

സൂചനാ സമരം എന്ന നിലയിലാണ് വ്യത്യസ്ത ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളിലെ വിവിധ ട്രേഡ് യൂണിയന്‍ അംഗങ്ങളായ ഡ്രൈവര്‍മാര്‍ സംയുക്തമായി കൊച്ചിയില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തിയത്. ഓണ്‍ലൈന്‍ ടാക്‌സി കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ കളക്ടറേറ്റിനു മുന്നില്‍ നടന്ന ധര്‍ണ ഒ ടി സി പ്രസിഡന്റ് വി എസ് അന്‍സാര്‍ ഉദ്ഘാടനം ചെയ്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال