ബെംഗളൂരു: ഇൻഡിഗോ എയർലൈൻസിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ജാതി അധിക്ഷേപം നടത്തിയെന്ന് പൈലറ്റിന്‍റെ പരാതി. ആദ്യം കർണാടകയിൽ രജിസ്റ്റർ ചെയ്ത പരാതി, കഴിഞ്ഞ ഞായറാഴ്ച ഗുഡ്ഗാവിലെ ഡിഎൽഎഫ് -1 പൊലീസ് സ്റ്റേഷനിലേക്ക് ഔദ്യോഗികമായി കൈമാറി. ഭീഷണിപ്പെടുത്തൽ, എസ്‌സി/എസ്ടി വിഭാഗത്തിനെതിരായ അധിക്ഷേപം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.