കുന്നംകുളം , ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ കോലാടിപറമ്പിൽ ബിജേഷും കുടുംബവും താമസിച്ചിരുന്ന വീടാണ് തകർന്നത് - ഇന്ന് പുലർച്ചെയായിരുന്നു സംഭവം.പുലർച്ചെ നാലുമണിയോടെ വീടിൻറെ ചുവരുകൾ പൊട്ടുന്ന ശബ്ദം കേട്ട് ബിജീഷും ഭാര്യയും രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബം പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.അൽപ്പ നിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലം പൊത്തുകയായിരുന്നു. ബിജേഷ്ചുമർ പൊട്ടുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് ഭാര്യയും കുട്ടികളുമായി പുറത്തേക്ക് ഓടിയത്.മഴയിൽ വീടിൻറെ ചുവരുകൾക്കിടയിലേക്ക് വെള്ളം ഇറങ്ങിയതാണ് ഇടിയാൻ കാരണമായതെന്ന് കരുതുന്നു.വീട്ടുസാധനങ്ങൾ എല്ലാം തന്നെ നശിച്ചു.
Tags
accident