ഐഎസ്ആര്‍ഒയില്‍ 320 ഒഴിവുകള്‍



ഐഎസ്ആര്‍ഒ വിവിധ വിഭാഗങ്ങളിലായി 320 സയന്റിസ്റ്റ്/എന്‍ജിനിയര്‍ 'എസ്‌സി' തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ ആരംഭിച്ചു. യോഗ്യരും താല്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ isro.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

പ്രധാന തീയതികള്‍
* അപേക്ഷ സമര്‍പ്പണം ആരംഭിക്കുന്ന തീയതി: 2025 മെയ് 27
* അപേക്ഷ സമര്‍പ്പണം അവസാനിക്കുന്ന തീയതി: 2025 ജൂണ്‍ 16
* ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 2025 ജൂണ്‍ 18
ഒഴിവുകള്‍
* സയന്റിസ്റ്റ്/എന്‍ജിനിയര്‍ (ഇലക്ട്രോണിക്‌സ്)
* സയന്റിസ്റ്റ്/എന്‍ജിനിയര്‍ (മെക്കാനിക്കല്‍)
* സയന്റിസ്റ്റ്/എന്‍ജിനിയര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്)
* സയന്റിസ്റ്റ്/എന്‍ജിനിയര്‍ (ഇലക്ട്രോണിക്‌സ്) - പിആര്‍എല്‍
* സയന്റിസ്റ്റ്/എന്‍ജിനിയര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്) - പിആര്‍എല്‍
അപേക്ഷാ ഫീസ് വിവരങ്ങള്‍
* എല്ലാ തസ്തികകള്‍ക്കും 250 രൂപയുടെ റീഫണ്ട് ചെയ്യാത്ത അപേക്ഷാ ഫീസ് ബാധകമാണ്.
* എല്ലാ അപേക്ഷകരും അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് 750 രൂപ പ്രോസസ്സിംഗ് ഫീസായി അടയ്‌ക്കേണ്ടതുണ്ട്.
റീഫണ്ട് പോളിസി
* എഴുത്തുപരീക്ഷയില്‍ പങ്കെടുക്കുന്ന വനിതകള്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗം, പിഡബ്ല്യുബിഡി, മുന്‍ സൈനികര്‍ എന്നിവര്‍ക്ക് പൂര്‍ണ്ണമായ റീഫണ്ട് (750 രൂപ) ലഭിക്കും.
* പരീക്ഷയില്‍ പങ്കെടുക്കുന്ന മറ്റെല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഭാഗികമായ റീഫണ്ട് (500 രൂപ) ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം
* ഔദ്യോഗിക ഐഎസ്ആര്‍ഒ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: isro.gov.in
* ഹോംപേജിലെ 'Apply Online' ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
* നിങ്ങള്‍ യോഗ്യത നേടിയ തസ്തിക തിരഞ്ഞെടുക്കുക.
* ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് രേഖകള്‍ അപ്ലോഡ് ചെയ്യുക.
* അപേക്ഷാ ഫീസും പ്രോസസ്സിംഗ് ഫീസും അടയ്ക്കുക.
* ഫോം സമര്‍പ്പിച്ച് ഭാവി റഫറന്‍സിനായി ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുക.
തിരഞ്ഞെടുപ്പ് പ്രക്രിയ
റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ താഴെ പറയുന്ന ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നു:
1. എഴുത്തുപരീക്ഷ - ഇന്ത്യയിലെ 11 നിശ്ചിത കേന്ദ്രങ്ങളില്‍ വെച്ച് നടത്തും. കേന്ദ്രങ്ങളില്‍ മാറ്റം വരുത്താനോ റദ്ദാക്കാനോ ഉള്ള അവകാശം ഐഎസ്ആര്‍ഒയില്‍ നിക്ഷിപ്തമാണ്.
2. അഭിമുഖം - എഴുത്തുപരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി 1:5 അനുപാതത്തില്‍ (ഒരു തസ്തികയ്ക്ക് കുറഞ്ഞത് 10 ഉദ്യോഗാര്‍ത്ഥികള്‍) ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും.
3. അന്തിമ തിരഞ്ഞെടുപ്പ് - എഴുത്തുപരീക്ഷയിലെയും അഭിമുഖത്തിലെയും സ്‌കോറുകള്‍ക്ക് 50:50 വെയിറ്റേജ് നല്‍കിയാണ് അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ലെവല്‍ 10 പേ മാട്രിക്‌സിന് കീഴില്‍ സയന്റിസ്റ്റ്/എന്‍ജിനിയര്‍ ആയി നിയമിക്കും. തുടക്കത്തില്‍ പ്രതിമാസം 56,100/- രൂപ അടിസ്ഥാന ശമ്പളവും അനുവദനീയമായ മറ്റ് അലവന്‍സുകളും ലഭിക്കും.അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിക്കാന്‍ അപേക്ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال