തിരുവനന്തപുരം: തിരുവനന്തപുരത്ത് 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ യുവതിയും യുവാവുമാണ് പിടിയിലായത്. ഭക്ഷണപ്പൊതികളില്‍ ഒളിപ്പിച്ച നിലയിലുണ്ടായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് ഇരുവരും അധികൃതരുടെ പിടിയിലായത്. തായ്ലന്‍ഡില്‍ നിന്ന് ബാങ്കോക്ക് വഴി സിങ്കപ്പൂര്‍ സ്‌കൂട്ട് എയര്‍വേസിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. 21 വയസുള്ള യുവതിയും 23 വയസുള്ള യുവാവുമാണ് പിടിയിലായത്.