കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വ തിയോംഗോ അന്തരിച്ചു



ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിലെ വൻമരമായ ഗൂഗി വ തിയോംഗോ (Ngũgĩ wa Thiong'o) അന്തരിച്ചു. 87 വയസ്സായിരുന്നു. ആഫ്രിക്കന്‍ വന്‍കരയില്‍ ഏറ്റവും പ്രമുഖനായ എഴുത്തുകാരനാണ് അദ്ദേഹം. 1938-ല്‍ ബ്രിട്ടീഷ് അധിനിവേശ കെനിയയിലാണ് ഗൂഗി വ തിയോംഗോ ജനിച്ചത്. ലിമുറു എന്ന പട്ടണത്തില്‍ ദരിദ്രകുടുംബത്തില്‍ വളര്‍ന്ന അദ്ദേഹം തന്റെ എഴുത്തിലൂടെ നിരവധി തവണ നൊബേല്‍ പുരസ്‌കാരപട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
To advertise here, Contact Us
ആറ്‌ പതിറ്റാണ്ടിലധികമായി സാഹിത്യരംഗത്ത് സജീവമായ ഗൂഗി കൊളോണിയല്‍ ഭരണത്തില്‍നിന്ന് ജനാധിപത്യത്തിലേക്കുള്ള തന്റെ രാജ്യത്തിന്റെ പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നതില്‍ ശ്രദ്ധാലുവായിരുന്നു.
പെറ്റല്‍സ് ഓഫ് ബ്ളഡ്, വിസ്സാര്‍ഡ് ഓഫ് ദി ക്രോ ഇന്‍ ദി ഹൗസ് ഇന്റര്‍പ്രറ്റര്‍, ഗ്രെയിന്‍ ഓഫ് വീറ്റ്, വീപ്പ് നോട്ട് ചൈല്‍ഡ്, ഡെവിള്‍ ഓണ്‍ ദി ക്രോസ് തുടങ്ങിയ രചനകള്‍ ശ്രദ്ധേയമാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال