സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി



കുറ്റിപ്പുറം (മലപ്പുറം): സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം കാങ്കപ്പുഴ സ്വദേശി പരേതനായ ആലുക്കല്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ ജാഫറിനെ(45)യാണ് കാറിനുളളില്‍ മരിച്ചനിലയില്‍ കണ്ടത്.
സുഹൃത്തും മല്ലൂര്‍ക്കടവ് സ്വദേശിയുമായ വരിക്കപുലാക്കല്‍ അഷ്‌റഫിന്റെ വീട്ടുമുറ്റത്തെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിന്റെ മുന്‍വശത്തെ സീറ്റിലാണ് ജാഫറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
അഷ്റഫിന്റെ ഉടമസ്ഥയിലുളളതാണ് കാര്‍. സംഭവസ്ഥലത്ത് കുറ്റിപ്പുറം പോലീസും മലപ്പുറത്തുനിന്ന് എത്തിയ വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കബറടക്കം ഞായറാഴ്ച കുറ്റിപ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. മാതാവ്: ആയിഷ. ഭാര്യ: ഫാമിദ. മക്കള്‍: ലീന, ആയിഷ ജുമാന, ആയിഷ ജന്ന, ഫജര്‍.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال