ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കറാച്ചിയിലെ സൈനികത്താവളവും തകര്‍ത്തു



ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കറാച്ചിയിലെ സൈനികത്താവളവും തകര്‍ത്തു. കഴിഞ്ഞദിവസം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് കറാച്ചിയിലെ മാലിര്‍ കന്റോണ്‍മെന്റിന് നേരേ ഇന്ത്യ വ്യോമാക്രമണം നടത്തിയതായി വ്യോമസേന ഡിജിഎംഒ എയര്‍മാര്‍ഷല്‍ എ.കെ. ഭാരതി സൂചിപ്പിച്ചത്.
കറാച്ചി നഗരത്തില്‍നിന്ന് 35 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പാകിസ്താന്റെ സൈനികത്താവളമാണ് മാലിര്‍ കന്റോണ്‍മെന്റ്. ഇതിനുപുറമേ ലാഹോറിലെ റഡാര്‍ സ്‌റ്റേഷനും പാകിസ്താനിലെ വ്യോമതാവളങ്ങളായ റഫീഖി, മുരീദ്, ചക്ലാല, റഹിം യാര്‍ ഖാന്‍ തുടങ്ങിയവയും ഇന്ത്യന്‍ ആക്രമണത്തിന്‍റെ ലക്ഷ്യങ്ങളായിരുന്നു. പാകിസ്താനിലെ സര്‍ഗോദ, ഭുലാരി, ജകോബബാദ് വ്യോമതാവളങ്ങളും ഇന്ത്യന്‍ തിരിച്ചടിയില്‍ തകര്‍ന്നു.
പാകിസ്താന്‍ ഇന്ത്യയ്ക്കുനേരേ പ്രയോഗിച്ച പിഎല്‍-15 മിസൈല്‍ ഇന്ത്യ തകര്‍ത്തതായി തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എയര്‍മാര്‍ഷല്‍ എ.കെ. ഭാരതി വ്യക്തമാക്കിയിരുന്നു. ഇത് ചൈനീസ് നിര്‍മിത മിസൈലാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ തകര്‍ന്നുവീണ മിസൈലിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളും തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുകയുംചെയ്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال