ഹൈബ്രിഡ് കഞ്ചാവുമായി സുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്‍



വെള്ളമുണ്ട(വയനാട്): ഹൈബ്രിഡ് കഞ്ചാവുമായി സുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍(24) കണ്ണൂര്‍ തളിപ്പറമ്പ് സുഗീതം വീട്ടില്‍ കെ. ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. പ്രതികള്‍ സഞ്ചരിച്ച ബിഎംഡബ്ല്യൂ കാറും 96,290 രൂപയും ഇവരുടെ മൊബൈല്‍ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൊതക്കര ചെമ്പ്രത്താംപൊയില്‍ ജംഗ്ഷനില്‍ വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. കാറിന്റെ ഡിക്കിയില്‍ രണ്ട് കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായി ബെംഗളൂരുവില്‍നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നല്‍കിയ മൊഴി.
വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോള്‍ എസ്ഐമാരായ എം.കെ. സാദിര്‍, ജോജോ ജോര്‍ജ്, എഎസ്ഐ സിഡിയ ഐസക്, എസ് സിപിഒ ഷംസുദ്ധീന്‍, സിപിഒമാരായ അജ്മല്‍, നൗഷാദ്, അനസ്, സച്ചിന്‍ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിന്‍, വാഹിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال