ദുബായ് കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ. തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡയാണ് മരിച്ചത്. 26 വയസായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. ദുബായിലെ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.