റോഡ് ടാറിങ് പ്രവർത്തനം ബിജെപി പ്രവർത്തകർ തടഞ്ഞ് നോക്കുകൂലി ചോദിച്ചു: മൂന്ന് പേർ പിടിയിൽ



ചെമ്പഴന്തി ആനന്ദേശ്വരം ഇടത്തറ മുക്കിൽകട റോഡ് ടാറിങ് പ്രവർത്തനം ബിജെപി പ്രവർത്തകർ തടഞ്ഞ് നോക്കുകൂലി ചോദിക്കുകയും ഉദ്യോഗസ്ഥന്മാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ പിടിയിൽ.

ഇടത്തറ ശരത് ഭവനിൽ കെ ശരത് ( 40), ശോഭനാലയം വീട്ടിൽ പി ഉണ്ണികൃഷ്ണൻ (38 ), ബിജു ഭവനിൽ ബിജു (35) എന്നിവരാണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്.

ശനിയാഴ്ച ഉച്ചയോടെ ഇടത്തറ റോഡിൻ്റെ ടാറിങ് നിർമ്മാണ പ്രവർത്തനം നടക്കുമ്പോൾ ശരത്ത്, ഉണ്ണികൃഷ്ണൻ, ബിജു എന്നിവർ മദ്യപിച്ച് എത്തി നോക്കുകൂലി ചോദിച്ച സംഘർഷം ഉണ്ടാക്കിയത്. പണം നൽകാൻ കൂട്ടാക്കാത്തതിനാൽ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞു കയ്യേറ്റം ചെയ്യുകയും ചെയ്തു.

തുടർന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ കഴക്കൂട്ടം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയതോടെ സംഘം കടന്നുകളഞ്ഞു. വൈകിട്ടോടെ വീണ്ടും തിരുവനന്തപുരം നഗരസഭയിലെ യുഡി ക്ലർക്ക് ആയ വിമലിന്റെ വീട്ടിലെത്തിയ സംഘം അസഭ്യം പറഞ്ഞു വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ അടിച്ചു തകർത്ത് വിമലിനെ മർദിച്ചു. സംഭവമറിഞ്ഞ എത്തിയ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ കഴക്കൂട്ടം പൊലീസിനെ വിളിച്ചു വരുത്തി .തുടർന്ന് പ ലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. ഞായറാഴ്ച രാത്രിയോടെ മൂവരേയും വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال