കപ്പൽ അപകടം: സംസ്ഥാനത്തിന് ദീർഘകാല നഷ്ടമുണ്ടാക്കിയതായി എംഎസ്‌സി കമ്പനിയെ സർക്കാർ അറിയിച്ചു



തിരുവനന്തപുരം: കേരളതീരത്തുണ്ടായ കപ്പൽ അപകടം സംസ്ഥാനത്തിന് ദീർഘകാല നഷ്ടമുണ്ടാക്കിയതായി കപ്പൽ ഉടമയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയെ (എംഎസ്‌സി) സർക്കാർ അറിയിച്ചു. തലസ്ഥാനത്തെത്തിയ എംഎസ്‌സി പ്രതിനിധികൾ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകുമായി ചർച്ച നടത്തിയിരുന്നു.

കേരളത്തിന് പാരിസ്ഥിതികമായും മത്സ്യസമ്പത്തിന്റെ കാര്യത്തിലും ദീർഘകാലനഷ്ടമുണ്ടാക്കിയതായി ചീഫ് സെക്രട്ടറി അവരെ ധരിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും അപകടം ബാധിച്ചു. കയറ്റുമതിരംഗത്തുണ്ടാക്കിയ പ്രത്യാഘാതം വിലയിരുത്തുകയാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
എംഎസ്‍സി മാനേജിങ് ഡയറക്ടർമാരായ ദീപക് തിവാരി, ക്യാപ്റ്റൻ ഭാസിൻ എന്നിവരാണ് ചർച്ചയ്ക്കെത്തിയത്. ഇന്റർനാഷണൽ ടാങ്കർ ഓണേഴ്‌സ് പൊലൂഷൻ ഫെഡറേഷന്റെ ചീഫ് സയന്റിസ്റ്റ് എയ്ഞ്ചല പിൻസോനുമുണ്ടായിരുന്നു. കടലിലെ എണ്ണ-രാസച്ചോർച്ച തടയുന്നതിനുള്ള ഇടപെടലുകൾക്ക് സാങ്കേതികമായ മാർഗനിർദേശങ്ങൾ നൽകുന്ന സംഘടനയാണിത്.
അപകടത്തെത്തുടർന്നുള്ള ദുരിതങ്ങൾ നിയന്ത്രിക്കാൻ കേരളം നടത്തുന്ന പ്രവർത്തനങ്ങളുടെ ചെലവ് നഷ്ടപരിഹാരത്തിന്റെ ഭാഗമായി കമ്പനി നൽകേണ്ടിവരും. അന്താരാഷ്ട്രനിയമങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിലേക്ക് കേരളം കടക്കും. അതിനുള്ള തയ്യാറെടുപ്പ് നടക്കുന്നതായും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال