പൂഞ്ചില്‍ ഭീകരര്‍ ഉപയോഗപ്പെടുത്തിയിരുന്ന ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന



ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ ഉപയോഗപ്പെടുത്തിയിരുന്ന ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന. സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. അഞ്ച് ഐഇഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്), രണ്ട് റേഡിയോ സെറ്റുകള്‍, ബൈനോക്കുലറുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ഇവിടെനിന്ന് കണ്ടെടുത്തത്.

തിങ്കളാഴ്ച, പൂഞ്ചിലെ സുരാന്‍കോട്ടില്‍ കരസേനാ ഉദ്യോഗസ്ഥരും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തത്. കശ്മീര്‍ ഐജി വി.കെ. ബിര്‍ദി വിളിച്ചുചേര്‍ത്ത സംയുക്ത സുരക്ഷാ അവലോകന യോഗം നടന്ന് തൊട്ടുപിറ്റേന്നാണ് ഭീകരരുടെ ഒളിസങ്കേതം തകര്‍ത്ത നടപടിയുണ്ടായത് എന്നതും ശ്രദ്ധേയമാണ്. പോലീസ്, സൈന്യം, ഇന്റലിജന്‍സ് ഏജന്‍സികള്‍, സിഎപിഎഫ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കര്‍ശനമായ ഭീകരവിരുദ്ധ നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നത്. ഏപ്രില്‍ 22-ാം തീയതി നടന്ന പഹല്‍ഗാം ആക്രമണത്തില്‍ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال